പൂല്ലൂറ്റ്: കരൂപ്പടന്ന പഴയ പാലത്തിൽ നിന്ന് പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി. പുല്ലൂറ്റ് വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കാര്യേഴത്ത് അശോകൻ മകൻ അജീഷ് (39) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് ഏഴോടെയാണ് സംഭവം. സുഹൃത്തുക്കളുമൊന്നിച്ചിരിക്കെ അജീഷ് പുഴയിലേക്ക് വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശരത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഗിരിജ. സഹോദരിമാർ: അനില, അഞ്ജു.
പുഴയിൽ വീണയാളുടെ മൃതദേഹം കണ്ടെത്തി
11:26 PM Jan 24, 2023 | Deepika.com