വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
11:26 PM Jan 24, 2023 | Deepika.com
ഇരിങ്ങാലക്കുട: വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം കോതോട്ട് വീട്ടിൽ ബാബുവിന്റെ മകൻ കാർത്തിക്(20) ആണ് മരിച്ചത്. എകെപി ജംഗ്ഷന് അടുത്ത് വാടക വീട്ടിലാണ് മറ്റ് വിദ്യാർഥികൾക്കൊപ്പം താമസിച്ചിരുന്നത്. ഇവിടെ വച്ച് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ. സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. സംസ്കാരം ഇന്നു നടക്കും.