കോഴഞ്ചേരി: മാര്‍ത്താമ്മ സഭ ചെങന്നൂര് - മാവേലിക്കര ഭദ്രാസന കണ്‍വന്‍ഷന്‍ഷന്‍ ഇന്നു മുതല്‍ 29 വരെ ആറാട്ടുപുഴ ഡോ.സഖറിയാസ് മാര്‍ തെയോഫിലാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത സ്മാരക തരംഗം മിഷന് ആക്ഷന്‍ സെന്ററില്‍ നടക്കും.
ഇന്നു വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ഭദ്രാസനാധ്യക്ഷൻ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ.സജേഷ് മാത്യൂസ് പ്രസംഗിക്കും. നാളെ മുതൽ ശനിവരെ 6.30 നുളള പൊതുയോഗങളില് റവ.ഫെനോ എം.തോമസ്, റവ.സാം റ്റി.കോശി, ബ്രദര്‍ ജോര്‍ജ് ചെറിയാന് എന്നിവര്‍ പ്രസംഗിക്കും. 27നു രാവിലെ 10 ന് സേവികാ സംഘത്തിന്റെയും സന്നദ്ധ സുവിശേഷക സംഘത്തിന്റെയും പൊതുയോഗങളില് റവ. ഏബ്രഹാം പി.ഉമ്മനും മൂന്നിന് വോളണ്ടിയേഴ്സ് മീറ്റിംഗില്‍ റവ.ഡോ.തോമസ് കുര്യന് അഞ്ചേരിയും പ്രസംഗിക്കും. 28നു രാവിലെ എട്ടിന് കുട്ടികളുടെ യോഗത്തിന് റവ.ലിജു രാജു താമരക്കുടി നേതൃത്വം നല്‍കും. മൂന്നിന് നടക്കുന്ന ഭദ്രാസന യുവജന സമ്മേളനത്തില്‍ റവ.ഷിബി വര്‍ഗീസ് പ്രസംഗിക്കും.
29നു രാവിലെ എട്ടിന് കണ്വന്ഷന് നഗറില്‍ തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വതതില്‍ കുര്‍ബാന ശുശ്രൂഷ നടക്കും. 11 ന് നടക്കുന്ന സമാപന യോഗത്തില്‍ ബ്രദര്‍ ജോര്‍ജ് ചെറിയാന് മുഖ്യ സന്ദശം നല്‍കും.
മാർത്തോമ്മ ഭദ്രാസന കൺവൻഷൻ ഇന്ന് മുതൽ ആറാട്ടുപുഴയിൽ
10:35 PM Jan 24, 2023 | Deepika.com