കുതിരാൻ: തുരങ്കത്തിനു സമീപം നിയന്ത്രണംവിട്ട കാർ മറിഞ്ഞ് അപകടം. പാലക്കാട് ഭാഗത്തേയ്ക്കുള്ള പാതയിൽ വഴുക്കുംപാറ മേൽപ്പാലം കഴിഞ്ഞ് തുരങ്കം എത്തുന്നതിനു മുന്‍പായാണ് കാർ മറിഞ്ഞത്. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഹിലാരിയുടേതാണു കാർ.
പരിക്കേറ്റ ഇയാളെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. വഴുക്കുംപാറ സ്വദേശി നാരേക്കാട്ടിൽ റോബി മത്തായിയുടെ വീട്ടിലേയ്ക്ക് ഇറങ്ങുന്ന വഴിയിലേയ്ക്കാണു കാർ മറിഞ്ഞിട്ടുള്ളത്.
കുതിരാൻ തുരങ്കത്തിനു സമീപം കാർ മറിഞ്ഞ് അപകടം
01:44 AM Jan 24, 2023 | Deepika.com