തിരുവല്ല: ഇരവിപേരൂർ - പൂവപ്പുഴക്കടവിൽ പഴയ തടയണയുടെ അവശിഷ്ടങ്ങൾ ജലം ഒഴുക്കിനെ തടസപ്പെടുത്തുന്നു. ഇതോടെ പൂവപ്പുഴ കടവിൽ തടയണക്കു സമീപം മാലിന്യങ്ങളും വൻതോതിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നതോടെ കെട്ടിക്കിടക്കുന്ന മാലിന്യം ഒഴുകിപ്പോകുന്നതുമില്ല.
ഇതുമൂലം കൊതുക് പെരുകി പകർച്ച വ്യാധികൾ ഉണ്ടാവാൻ കാരണമാകും. പല സ്ഥലങ്ങളിൽ നിന്ന് ഒഴുകിവന്ന മാലിന്യങ്ങളാണ് കുറച്ചു ദിവസങ്ങളായി തടയണയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. നേരത്തെയുള്ള തടയണയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതു മൂലം ഒഴുകി വരുന്ന മാലിന്യങ്ങൾ അവിടെത്തന്നെ അവശേഷിച്ചു ദുർഗന്ധം കാരണം പരിസര മലിനീകരണം ഉണ്ടാകുന്നു. ഇതിനു വേണ്ട പരിഹാരനടപടികൾ ജല വകുപ്പിന്റെ ഭാഗത്തു നിന്നോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ എത്രയും വേഗം ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പൂവപ്പുഴക്കടവ് തടയണയിൽ മാലിന്യം കുമിയുന്നു
12:34 AM Jan 24, 2023 | Deepika.com