പത്തനംതിട്ട: ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള സംവിധാനം പദ്ധതിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയതായി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു.
പേപ്പര്‍ മസ്റ്റര്‍ റോളിന് പകരം കൊണ്ടുവന്ന ഇലക്ട്രോണിക് മസ്റ്റർ റോളില്‍ ഒരു തൊഴിലാളിക്കും ഇടയ്ക്ക് വർക്ക്സൈറ്റിൽ എത്താനോ ജോലിയില്‍ പ്രവേശിക്കാനോ കഴിയില്ല.
ഇലക്ട്രോണിക് മസ്റ്റർ റോളിലെ ത്ത് തൊഴിലാളികളിൽ രണ്ട് പേർ മാത്രമാണ് വരുന്നതെങ്കിൽ, സാധാരണയായി വർക്ക്സൈറ്റ് ലഭ്യമാകില്ലെന്നതിനാല്‍ അന്നേദിവസം അവർക്ക് ജോലി നിഷേധിക്കപ്പെടും. രണ്ടാമത്തെപ്രശ്നം രണ്ടുതവണ സ്റ്റാമ്പ് ചെയ്ത ഫോട്ടോഗ്രാഫുകളാണ്.
തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കിയശേഷവും രണ്ടാമത്തെ ഫോട്ടോയ്ക്കായി വർക്ക്സൈറ്റിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നുവെന്നത് പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും ജ്യോതിഷ് കുമാർ ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടും തൊഴിൽ ദിനങ്ങൾ ഇരുന്നൂറായി വർധിപ്പിക്കുക, വേതനം 700 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഐഎൻടിയു സി ജില്ലാ കമ്മിറ്റിയുടെ പ്രത്യക്ഷ സമരം ഫെബ്രുവരി ആദ്യം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി രൂക്ഷമെന്ന് ഐഎൻടിയുസി
12:32 AM Jan 24, 2023 | Deepika.com