കൊറ്റനാട് ഗുരുദേവ ക്ഷേത്രം പ്രതിഷ്ഠാ വാർഷികം ഇന്നുമുതൽ
12:32 AM Jan 24, 2023 | Deepika.com
കൊറ്റനാട്: എസ്എൻഡിപി ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും പഞ്ചലോഗ വിഗ്രഹ പ്രതിഷ്ഠയും ഇന്നു മുതൽ നടക്കും.ഇന്ന് 9.15ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ കാർമികത്വം വഹിക്കും. 10.43ന് കൊടിയേറ്റ്. 11ന് പ്രതിഷ്ഠ സമ്മേളനം എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ പ്രഭാഷണം നടത്തും. മുതിർന്ന പ്രവർത്തകരെ പ്രമോദ് നാരായൺ എംഎൽഎ ആദരിക്കും.നാളെ രാത്രി ഏഴിന് പ്രഭാഷണം, ഒന്പതിന് ഡാൻസ്, 26നു രാത്രി എട്ടിന് ഗാനമേള എന്നിവയാണ് പരിപാടികൾ.