തൃശൂർ: കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കുരിയിച്ചിറ സെന്റ് ജോസഫ് സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷവും സമാദരണവും നടത്തി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മുഹമ്മദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ 100% വിജയം കൈവരിച്ച സ്കൂളുകളെയും മികച്ച അധ്യാപകരെയും മെമൻഡോ നൽകി ആദരിച്ചു. ഹർഷൻ മുഖ്യപ്രഭാഷണം നടത്തി. ഫോർമർ പഞ്ചായത്ത് മെന്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണാശ, തൃശൂർ ജില്ലാ സെക്രട്ടറി ആർ.എം. ബഷീർ, പ്രസിഡന്റ് ഫാ. ബിജു നന്തിക്കര, വാർഡ് കൗണ്‍സിലർ ആൻസി ജേക്കബ് ഭാരവാഹികളായ രാഘവൻ ചേരാൽ, എൻ.പി. സജീവൻ, എൻ.കെ. അബ്ദുൽ ഗനി, സിസ്റ്റർ ഗ്രീമ, ജൈ സണ്‍, ആയിഷ ടീച്ചർ. ജാഫർ ഹുസൈൻ, കെ.പി. സുനിൽ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ വാർഷികാഘോഷം
01:03 AM Dec 10, 2022 | Deepika.com