അമ്മാടം: സിഎൽസി ശതാബ്ദിയോടനുബന്ധിച്ച് രാവിലെ ഏഴു മുതൽ വൈകീട്ട് എട്ടുവരെ മരിയൻ പ്രദർശനം സംഘടിപ്പിച്ചു. വികാരി ഫാ. ജോണ്‍ കിടങ്ങൻ ഉദ്ഘാടനം നിർവഹിച്ചു. അസി. വികാരി ഫാ. ജിനു പയ്യപ്പിള്ളി, സീനീയർ സിഎൽസി പ്രസിഡന്റും ശതാബ്ദി ജനറൽ കണ്‍വീനറുമായ ഡെന്നസ് പെല്ലിശേരി, പരിശുദ്ധ മാതാവിന്റെ ചിത്രപ്രദർശനം ഒരുക്കിയ ബിജോയ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായ ഐറിൻ വിൻസന്റ്, ലിനി ജോണി, ജിനി ജെൻസണ്, മരിയ ടോണി, ജിസ്ന ജോഷി, ഡാർവിൻ ജോഷി, ഗോഡ്വിൻ, ജിസ റോസ്, സെറിൻ വിൻസന്റ്, റോബി ഡേവിസ്, ഷിജോ ആന്റണി, സോണി അരിന്പൂർ, ഡാനി, ഗോഡ്വിൻ, വിനീത്, ലിറ്റോ എന്നിവർ നേതൃത്വം നൽകി.
പരിശുദ്ധ മാതാവിന്റെ വിവിധ തരത്തിലുള്ള 500 -ൽ അധികം ചിത്രങ്ങളും, 160 ഓളം തിരുസ്വരൂപങ്ങളും പാരിഷ് ഹാളിലെ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.
മരിയൻ പ്രദർശനം സംഘടിപ്പിച്ചു
01:03 AM Dec 10, 2022 | Deepika.com