ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​നു വീ​ണ്ടും അ​ഭി​മാ​ന നി​മി​ഷം

01:03 AM Dec 10, 2022 | Deepika.com
ചെ​റു​തു​രു​ത്തി: ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ ച​രി​ത്ര​ത്തി​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ മേ​ഖ​ല​യി​ൽ ഒ​രു നേ​ട്ടം കൂ​ടി. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണു കോ​ള​ജി​ന് അ​ക്ര​ഡി​റ്റേ​ഷ​ൻ സ്വ​ന്ത​മാ​കു​ന്ന​ത്. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. 2025 വ​രെ​യാ​ണ് കാ​ലാ​വ​ധി.
യോ​ഗ്യ​ത​യു​ള്ള എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ നേ​ടാ​നാ​യ​തു മി​ക​വാ​ണ്. 2016 ലാ​ണ് ആ​ദ്യ​മാ​യി എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത്.​അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു ല​ഭി​ച്ചി​ട്ടു​ള്ള എ ​ഗ്രേ​ഡോ​ടു​കൂ​ടി​യ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ൻ ജ്യോ​തി​യു​ടെ വി​ജ​യ​ത്തി​ള​ക്കം കൂ​ട്ടു​ന്നു. അ​ക്ര​ഡി​റ്റേ​ഷ​ൻ കി​ട്ടി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ൻ​കി​ട ക​മ്പ​നി​ക​ളി​ൽ ജോ​ലി ല​ഭി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെന്ന് മാനേജർ ഫാ. തോമസ് കാക്കശേരി പറഞ്ഞു.