മുള്ളൂർക്കര: മഹാജൂബിലി ട്രെയിനിംഗ് കോളജിൽ 2020-22 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കോളജ് അസിസ്റ്റന്റ് മാനേജർ ഡോ. ഷിജു ചിറ്റിലപ്പിള്ളി സദസിനെ സ്വാഗതം ചെയ്ത് സംസാരിച്ചു. കോളജ് മാനേജർ മോണ്‍. ജോസ് കോനിക്കര അധ്യക്ഷത പദവി അലങ്കരിക്കുകയും കോളജ് പ്രിൻസിപ്പൽ റവ. ഡോ. ചാക്കോ ചിറമൽ അക്കാദമിക് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എംഎഡ്, ബിഎഡ് വിഭാഗങ്ങളിൽ കോളജ് തലത്തിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സ്വർണനാണയവും ഉന്നത വിജയം നേടിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു.
മഹാജൂബിലി ട്രെയിനിംഗ് കോളജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
01:03 AM Dec 10, 2022 | Deepika.com