തൃശൂർ: കാഴ്ച പരിമിതരുടെ സമഗ്ര വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന നവ മാധ്യമ കൂട്ടായ്മയായ വിജ്ഞാനദീപത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നാളെ അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ രാവിലെ 10ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. വാർഷിക പൊതുയോഗത്തിലും കുടുംബ സംഗമത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 175 കാഴ്ച പരിമിതർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ മനോജ് വർമ, സന്തോഷ് കരുനാഗപ്പള്ളി, അഞ്ജന രാജപ്പൻ, സി.കെ. നബിൻ എന്നിവർ പങ്കെടുത്തു.
എച്ച്എംഎസ്
പ്രതിഷേധ
ധർണ നടത്തി
തൃശൂർ: നിർമാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് എച്ച് എംഎസ് ജില്ലാ കമ്മിറ്റി നിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരൻ അധ്യക്ഷത വഹിച്ചു.
ഐ.എ. റപ്പായി, ജി. ഷാനവാസ്, കെ.എസ്. ജോഷി, രാഹുൽ വി. നായർ, എം.എൻ. സുരേഷ്, പി.ഡി. ലോനപ്പൻ, ലിജോ ചെറിയാൻ, ബാബു ജേക്കബ്, അജി ഫ്രാൻസിസ്, കെ.എ. ആന്റണി എന്നിവർ പ്രസംഗിച്ചു.
കാഴ്ചപരിമിതരുടെ നവമാധ്യമ കൂട്ടായ്മ പൊതുയോഗവും കുടുംബ സംഗമവും നാളെ
12:58 AM Dec 10, 2022 | Deepika.com