മൂന്നുമുറി: മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാൻസ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. വാശിയേറിയ ഫൈനൽ മത്സരത്തിൽ ജർമനിയെ ഏകപക്ഷിയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. സെമി ഫൈനൽ മത്സരങ്ങളിൽ ജർമനി അർജന്റീനയേയും ബ്രസീൽ പോർച്ചുഗലിനേയും തോൽപ്പിച്ചാണ് ഫൈനലിൽ കടന്നത്. സ്കൂളിലെ പൂർവ വിദ്യാർഥിയും കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി നേടിയ ടീമംഗവുമായ പി.സി. അനുരാഗ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ഭിന്നശേഷി കുട്ടികളുടെ
കലാസംഗമം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹികസേവന സംഘടനയായ തവനിഷിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ കലാസംഗമം സവിഷ്കാര ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.
ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മോട്ടിവേഷണൽ സ്പീക്കറും കേരളത്തിലെ അറിയപ്പെടുന്ന ഡിസേബിൾഡ് ഡോക്ടറും ആയ ഡോ. ഫാത്തിമ അൽസ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർഥികൾക്കായി ഫുട്ബോൾ ലോകകപ്പ് മത്സരം
12:50 AM Dec 10, 2022 | Deepika.com