കൊടുങ്ങല്ലൂർ: അധർമങ്ങളോട് പ്രതികരിക്കാൻ വനിതകൾ വ്യക്തിപരമായി തന്നെ പ്രാപ്തരാകണമെന്ന് കൊടുങ്ങല്ലൂർ മുൻസിഫ് ടി.വി. വിൻസി.
ഓറഞ്ച് ദി വേൾഡ് കാന്പെയിന്റെ ഭാഗമായി വനിതാശിശു വികസന വകുപ്പ്, കെവിടിസി ഫാമിലി കൗണ്‍സിലിംഗ് സെന്റർ ആൻഡ് എസ്പിസിയും കൊടുങ്ങല്ലൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻസിഫ് വിൻസി.
കെവിടിസി ഫാമിലി കൗണ്‍സിലിംഗ് സെന്റർ ചെയർമാൻ ബേബി റാം അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാശിശു വികസന ഓഫീസർ മീര, കെ.എച്ച്. രാജേഷ്, എസ്. ലേഖ, ഷീജ, സി.ആർ. ഭാനുമതി, അമൃത അശോകൻ, വെങ്കിടേശ്വരൻ , കെ.ജി. ശശീധരൻ, ബിന്നി സജീവ്, പി.പി. സിമി എന്നിവർ പ്രസംഗിച്ചു.
ഓറഞ്ച് ദി വേൾഡ്
12:50 AM Dec 10, 2022 | Deepika.com