വി​ശ​ക്കു​ന്ന​വ​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പി​ന് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയേ​ഴ്സി​ന്‍റെ സ്നേ​ഹ​വും ക​രു​ത​ലും

12:48 AM Dec 10, 2022 | Deepika.com
കൊ​ര​ട്ടി: വി​ശ​ക്കു​ന്ന​വ​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പി​ന് സ്നേ​ഹ​വും സാ​ന്ത്വ​ന​വും ക​രു​ത​ലു​മൊ​രു​ക്കി കൊ​ര​ട്ടി എംഎഎം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്​എ​സ് വോ​ള​ന്‍റിയേ​ഴ്സ്.
നാ​ട്ടി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നാ​യി വി​ഷ​മി​ക്കു​ന്ന​വ​രേ​റെ​യാ​ണെ​ന്നും അ​വ​ർ അ​ന​രല്ലെ​ന്നു​മു​ള്ള തി​രി​ച്ച​റി​വി​ലൂ​ടെ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ 480 പൊ​തി​ച്ചോ​റു​ക​ളാ​ണ് തൃ​ശൂ​രി​ലെ സ്വ​രാ​ജ് റൗ​ണ്ടി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടെ​ത്തി വി​ത​ര​ണം ചെ​യ്ത​ത്.
ഒ​ട്ടേ​റെ മാ​തൃ​കാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന എ​ൻഎ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ പൊ​തി​ച്ചോ​റു വി​ത​ര​ണ​ത്തി​ലൂ​ടെ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി.
പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഇ.​എം. അ​ഞ്ജു, പ്രി​ൻ​സി​പ്പാ​ൾ ര​തീ​ഷ് ആ​ർ.​മേ​നോ​ൻ, കോ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത്, ഗീ​ത ചി​റ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.