മതിലകം: ഗ്രാമപഞ്ചയാത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നീർത്തടാധിഷ്ഠിത വാർഷിക കർമപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നീർത്തട യാത്ര സംഘടിപ്പിച്ചു.
എമ്മാട് നിന്നും ആരംഭിച്ച നീർത്തട യാത്ര പൊക്ലായ് ബീച്ചിൽ സമാപിച്ചു. വിവിധ വാദ്യമേളങ്ങളും കലാരൂപങ്ങളും യാത്രക്ക് അകന്പടിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സണ്‍ ബേബി പ്രഭാകരൻ, ജനപ്രതിനിധികളായ ടി.എസ്. രാജു, ഇ.കെ. ബിജു, പി.എം. അരുണ്‍ലാൽ, ഷീജ ബാബു, മാലതി സുബ്രഹ്മണ്യൻ, എം.കെ. പ്രേമാനന്ദൻ, ഷരീഫ തുടങ്ങിയവർ പ്രസംഗിച്ചു.
നീർത്തടാധിഷ്ഠിത വാർഷിക കർമപദ്ധതി
12:48 AM Dec 10, 2022 | Deepika.com