പെരിന്തൽമണ്ണ: ക്ലിനിക്കൽ ലാബറട്ടറി പ്രഫഷണൽസ് അസോസിയേഷൻ ഏർപ്പെടുത്തിയ ഇത്തവണത്തെ സംസ്ഥാനതല ബെസ്റ്റ് കോളജ് ഫോർ അക്കാഡമിക് എക്സലൻസ് അവാർഡ് പെരിന്തൽമണ്ണ മൗലാനാ പാരാമെഡിക്കൽ കോളജിന് ലഭിച്ചു. മെഡിക്കൽ കോളജുകളടക്കം മുപ്പത്തിയൊന്ന് പരാമെഡിക്കൽ കോളജുകളാണ് കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്നത്. നാലുവർഷത്തെ അക്കാഡമിക മികവിനാണ് ഈ അവാർഡ്.
കോഴിക്കോട്ടു നടന്ന അവാർഡ്ദാന ചടങ്ങിൽ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി ഡീൻ എസ്. ശങ്കറിൽ നിന്നു മൗലാനാ പാരാമെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ജയകൃഷ്ണൻ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ കേരളാ അലൈഡ് ഹെൽത്ത് കെയർ കൗണ്‍സിൽ ചെയർമാൻ അബ്ദുനാസിർ മുഖ്യാതിഥിയായിരുന്നു. പ്രമുഖർ പങ്കെടുത്തു.
മൗലാന പാരാമെഡിക്കൽ കോളജിന് അവാർഡ്
12:13 AM Dec 10, 2022 | Deepika.com