പാണ്ടിക്കാട്: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കൊളപ്പറന്പ് ഐആർബി ക്യാന്പിൽ സന്ദർശനം നടത്തി പാണ്ടിക്കാട് പ്രതീക്ഷ ബഡ്സ് സ്കൂൾ വിദ്യാർഥികൾ. നാടിന്റെ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ പരിചയപ്പെട്ടും ബലൂണ്‍ പറത്തിയുമാണ് കുട്ടികൾ ഭിന്നശേഷിവാരാചരണം നടത്തിയത്.
അസിസ്റ്റന്റ് കമാൻഡന്റ് മനോജ് സെബാസ്റ്റ്യൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.റാബിയത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. രോഹിൽനാഥ്, ടി.സി. റമീഷ, സെക്രട്ടറി ടി.എ. ജോയ്, അംഗങ്ങളായ കൊരന്പയിൽ ശങ്കരൻ, കെ.ടി.ഗിരീഷ് ബാബു, സുനീർ പൊറ്റയിൽ, കെ.വിജയകുമാരി, സിഡിഎസ് പ്രസിഡന്റ് പി.ശാലിനി, എൻ.കെ.ബിഷിത, ശുഹൈബ് എടത്തനാട്ടുകര തുടങ്ങിയവർ പ്രസംഗിച്ചു.
ഐആർബി ക്യാന്പ് സന്ദർശിച്ച് ഭിന്നശേഷി കുട്ടികൾ
12:13 AM Dec 10, 2022 | Deepika.com