ആലത്തൂർ : സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. തമിഴ്നാട് നിലക്കോട്ടൈ കൗണ്ടർ പെട്ടി മേത്തമലൈ അഴകർ മകൻ കണ്ണൻ (55) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 3.30 ഓടെ എരിമയൂർ തോട്ടുപാലത്തിന് സമീപം ദേശീയ പാതയിലാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് കോയന്പത്തൂരിലേക്ക് പോകുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. കൂലിപ്പണിക്കായി രണ്ട് മാസം മുന്പ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്നതായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
11:25 PM Dec 09, 2022 | Deepika.com