പത്തനംതിട്ട: ശിഖരം മുറിച്ചു മാറ്റുന്നതിനായി കയറിയതിനിടെ പ്ലാവിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പത്തനംതിട്ട കുലശേഖരപതി സ്വദേശി ഹമീദാണ് (55) പ്ലാവിനു മുകളിൽ കുടുങ്ങിയത്. ഏകദേശം 30 അടി ഉയരത്തിലുള്ള പ്ലാവിൽ കയറിയ ഹമീദിന് ബോധക്ഷയം ഉണ്ടാകുകയായിരുന്നു.
കുലശേഖരപതിയിലെ ഒരു വീടിന്റെ സമീപത്തു നിന്ന പ്ലാവിൽ നിന്നു ശിഖരം മുറിച്ചുമാറ്റുന്പോഴാണ് സംഭവം. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ജോസഫ് തോമസും സംഘവും കോവണിയിലൂടെ മുകളിൽ കയറി ഹമീദിനെ സുരക്ഷിതമായി താഴെ എത്തിച്ചു.
ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരം
വെച്ചൂച്ചിറ: ജവഹര്‍ നവോദയ വിദ്യാലയം ഇന്റര്‍ സ്കൂള്‍ പൊതുവിജ്ഞാനം ക്വിസ് മത്സരം 20നു നടത്തും. അംഗീകൃത സ്കൂളുകളിലെ ഒന്‍പത്, 10, 11, 12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.
ഒന്നാം സമ്മാനം 5000 രൂപ. രണ്ടാം സമ്മാനം 3000 രൂപ. മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ 15ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9074861117.
പ്ലാവിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
10:43 PM Dec 09, 2022 | Deepika.com