തിരുവല്ല: ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കുതിരവണ്ടിയിൽ എത്തിയ സഹോദരങ്ങൾക്ക് തുകലശേരി സിഎസ്ഐ ബധിര വിദ്യാലയത്തിൽ സ്വീകരണം നൽകി.
നാട്ടകം തുന്പയിൽപറന്പിൽ ഗോഡ്വിൻ ചാക്കോ തോമസ്, ഗ്ലോറിൻ ചാക്കോ തോമസ് എന്നിവരാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം സ്കൂളുകളിലൂടെ സഞ്ചരിച്ച് ബോധവത്കരണം നടത്തുന്നത്.
സിഎസ്ഐ സെന്റ് തോമസ് ഇടവക വികാരി റവ. അലക്സ് പി. ഉമ്മൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന വർഗീസ്, ഹെഡ്മിസ്ട്രസ് സുഷ സൂസൻ ജോർജ്, സ്റ്റാഫ് സെക്രട്ടറി റോയി വർഗീസ്, അനിൽ പി. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ കുതിരവണ്ടിയിൽ ബോധവത്കരണം
10:43 PM Dec 09, 2022 | Deepika.com