പുറമറ്റം: സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന മാതൃസമാജം വെണ്ണിക്കുളം മേഖലാതല ക്രിസ്മസ് കാരൾഗാന മത്സരത്തിൽ ഇരവിപേരൂർ സെന്റ് ആൻസ് ഇടവക ഒന്നാംസ്ഥാനം നേടി. മേഖലയിലെ എട്ട് ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വെണ്ണിക്കുളം സെന്റ് തോമസ്, വാളക്കുഴി സെന്റ് ജോസഫ് ഇടവകകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രസിഡന്റ് റോസ് മേരി ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വെണ്ണിക്കുളം മേഖലാ വികാരി ഫാ. ജോസ് പൊയ്കയിൽ, മാതൃസമാജം മേഖലാ ഡയറക്ടർ ഫാ. ജോർജ് തേക്കടയിൽ, ഫാ. സൈമൺ പാലപുരത്ത്, ഫാ. കോശി മണ്ണിൽ, ഫാ. എൽദോ മോഴശേരിൽ, ഫാ. ജോഷി പുതുപ്പറന്പിൽ, സെക്രട്ടറി വത്സമ്മ ജോൺ, ട്രഷറർ സാറാമ്മ ജോസഫ തുടങ്ങിയവർ പ്രസംഗിച്ചു.
കാരൾഗാന മത്സരം; ഇരവിപേരൂർ സെന്റ് ആൻസിന് ഒന്നാംസ്ഥാനം
10:38 PM Dec 09, 2022 | Deepika.com