കാഞ്ഞാണി: കൈപ്പിള്ളി വെളുത്തൂർ അകംപാടം കോൾ പടവുകളിലേക്കു വെള്ളം പന്പ് ചെയ്യുന്ന മോട്ടോർ ഷെഡിൽ നിന്ന് 60,000 രൂപ വിലയുള്ള കോപ്പർ വയറുകൾ മോഷണം പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം.
അരിന്പൂർ പഞ്ചായത്തിലെ വിളക്കുമാടം, വാര്യംപടവ്, മനക്കൊടി, വെളുത്തുർ അകംപാടം, കൊടയാട്ടി പടവ്, എറവ് കൈപ്പിളി അകംപാടം, രജമുട്ട് പടവ്, എന്നി പാടശേഖരങ്ങളിലെ മോട്ടോർ പന്പ് ഷെഡുകളിൽ നിന്നായി 14 ലക്ഷം രൂപയുടെ കോപ്പർ വയറുകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ കളവ് പോയിട്ടുണ്ടെന്ന് പടവ് കമ്മറ്റി അംഗങ്ങൾ പറഞ്ഞു. അന്തിക്കാട് പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നുവെങ്കിലും വേണ്ട രീതിയിൽ അന്വേഷണം നടത്തുവാൻ പോലീസ് തയാറായില്ലെന്ന് വിളക്കുമാടം പടവ് സെക്രട്ടറി ടി.വി. ഷാജൻ, വെളുത്തൂർ കൈപ്പിള്ളി അകംപാടം സെക്രട്ടറി പി.ആർ. ഷിജു, പ്രസിഡന്റ് കെ. മധുസൂദനൻ, സൂപ്പർവൈസർ കെ. സുരേഷ് എന്നിവർ പറഞ്ഞു.
പരാതി കൊടുത്താലും അന്തിക്കാട് പോലീസിൽ നിന്നു നീതി ലഭിയ്ക്കാത്തതിനാൽ ഇതുവരെ നടന്ന എല്ലാ മോഷണത്തിന്റെയും വിവരങ്ങൾ സഹിതം മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും പടവ് കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
വെളുത്തൂർ അകംപാടം കോൾപടവിൽ മോട്ടോർ ഷെഡിൽനിന്ന് 60,000 രൂപയുടെ കോപ്പർ വയർ മോഷ്ടിച്ചു
12:55 AM Dec 09, 2022 | Deepika.com