പഴയന്നൂർ: വൈദ്യുതി ഉപയോഗിച്ച് കാട്ടുപ്പന്നിയെ കെണിവച്ച് പിടിച്ച ആംആദ്മി പാർട്ടി നേതാവ് ഒളിവിൽ. ചേലക്കര പുന്നാട്ട് വെങ്ങാനെല്ലൂർ മാത്യു പി. ജോസഫ് ആണ് ഒളിവിൽപോയത്.
മേപ്പാടം മേലാങ്കോലിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽനിന്നു കഷണങ്ങളാക്കിയ നിലയിൽ കാട്ടുപന്നിയിറച്ചിയും കെണിക്കായൊരുക്കിയ കന്പികളും പിടികൂടി. ഇലക്ട്രിക് ലൈനിൽനിന്ന് നേരിട്ട് വൈദ്യുതിയെടുത്താണ് പന്നിയെ പിടികൂടിയിരുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
മായന്നൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.വി. ജയപ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. ഉണ്ണികൃഷണൻ നായർ, എം. ഗണേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
കാട്ടുപന്നിയെ വേട്ടയാടിയ ആം ആദ്മി നേതാവ് ഒളിവിൽ
12:55 AM Dec 09, 2022 | Deepika.com