മുടിക്കോട് സെന്ററിൽ ബൈക്ക് ഇടിച്ച് അപകടം: രണ്ടുപേർക്കു പരിക്ക്
12:51 AM Dec 09, 2022 | Deepika.com
പട്ടിക്കാട്: ദേശീയപാത മുടിക്കോട് സെന്ററിൽ ബൈക്കിടിച്ച് ഉണ്ടായ അപകടത്തിൽ വടക്കുഞ്ചേരി പന്തലാംപാടം പുതുപ്പറന്പിൽ വീട്ടിൽ സബൂറ (67), ബൈക്ക് യാത്രക്കാരൻ പീച്ചി വെള്ളക്കാരിത്തടം സ്വദേശി ശശി എന്നിവർക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടു പേരെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് അപകടം. തൃശൂർ ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന സബൂറയെ ഇടിച്ചാണ് അപകടം. ശശി തൃശൂർ ജൂബിലി മിഷൻ ആശുപത്രി ജീവനക്കാരനാണ്.