ഇരിങ്ങാലക്കുട: തുറവൻകുന്ന് സെന്റ് ജോസഫ് ഇടവക എകെസിസിയുടെ നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഫുട്ബോൾ ഷൂട്ടൗട്ട് മേള 11 ന് മൂന്നിന് പള്ളി ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് ഇടവകയിലെ അപ്പൻമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. ആദരണ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ഇടവക വികാരി ഫാ. ഷാജു ചിറയത്ത് അധ്യക്ഷത വഹിക്കും. എകെസിസി പ്രസിഡന്റ് ജോസഫ് അക്കരക്കാരൻ മുഖ്യപ്രഭാഷണം നടത്തും.
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ചിറ്റിലപ്പിള്ളി, വാർഡ് മെന്പർമാരായ റോസിലി ജയേഷ്, തൊമസ് തൊകലത്ത് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അന്നേദിവസം ഫുട്ബോൾ ഷൂട്ടൗട്ട് മേള നടക്കും. മുൻ സന്തോഷ് ട്രോഫി താരം അസിസ്റ്റന്റ് കമാൻഡർ ഡിവൈഎസ്പി പി.സി. അശോകൻ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം നിർവഹിക്കും.
എകെസിസിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മേള
12:49 AM Dec 09, 2022 | Deepika.com