കൊടുങ്ങല്ലൂർ: ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള റെയ്ഡിൽ അനധികൃത മദ്യവില്പന പിടികൂടി. മേത്തല പടന്ന ദേശത്ത് രാമത്ത് വീട്ടിൽ സതീശനെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വില്പനയ്ക്കായുള്ള 40 ലിറ്റർ മദ്യം പിടിച്ചെടുത്തു.
ബീവറേജുകളിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി ചെറിയ കുപ്പികളിലാക്കി ആവശ്യാനുസരണം അമിത വില ഈടാക്കി ഹോം ഡെലിവറി നടത്തുകയായിരുന്നു പ്രതിയെന്ന് എക്സൈസ് പറഞ്ഞു.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തീരദേശ മേഖലയിൽ ലഹരി ഒഴുക്ക് തടയാനുള്ള സ്പെഷൽ ഡ്രൈവ് അഞ്ചു മുതൽ ആരംഭിച്ചിട്ടുണ്ട്. എക്സൈസ് സംഘത്തിൽ ഇന്റജിലൻസ് ഓഫീസർ പി.ആർ. സുനിൽകുമാർ, കൊടുങ്ങല്ലൂർ റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി. ബെന്നി, എം.ആർ. നെൽസണ്‍, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു പോൾ, കെ.എൽ. ലിസ, എക്സൈസ് ഡ്രൈവർ സി.പി. സഞ്ജയ് എന്നിവരും ഉണ്ടായിരുന്നു.
വീട്ടിലെ മദ്യവില്പന എക്സൈസ് പിടികൂടി
12:49 AM Dec 09, 2022 | Deepika.com