ചാലക്കുടി: ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ വ്യാപകമായ ക്രമക്കേട് ഓഡിറ്റിംഗിൽ കണ്ടെത്തി. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബാബു ജോസഫ് പുത്തന ങ്ങാടി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നല്കി.
ട്രഷറി ഇ ബിൽ ബുക്ക് സ്റ്റേറ്റ്മെമെന്റ് പ്രകാരമുള്ള തുകകൾ ക്യാഷ് ബുക്കിൽ വരവ് വച്ചിട്ടില്ല ഡയാലിസിസുമായി ബന്ധ പ്പെട്ട അക്കൗണ്ടിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പ്രളയാനന്തരം ഇലട്രോണിക്ക് ഉപകരണങ്ങൾക്ക് സംഭവിച്ച കേടുപാടുകൾക്കു ശേഷം പല ഫണ്ടുകൾ ഉപയോഗിച്ച് നിരവധി കംപ്യൂട്ടറുകൾ വാങ്ങിയിരുന്നു.
ഇവകയ്്ക് കന്പനിയുടെ വാറണ്ടി ഉണ്ടായിരിക്കെ വലിയ തുകയാണ് മെയിന്റൻസ് ഇനത്തിൽ ചെലവഴിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാർക്ക് അനർഹമായി അധികവേതനവും മറ്റു ആനുകൂല്യങ്ങൾ നൽകിയതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
ഒപി ടിക്കറ്റ് ചാർജ് തുടങ്ങിയവരുമാനങ്ങളിലെ കണക്കുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. ജനനി സുരക്ഷ യോജന പദ്ധതിയിൽ ബാങ്ക് അക്കൗണ്ടിൽ 3.72742 രൂപ ബാലൻസ് ഉണ്ടായിട്ടും 583 പേർ അപേക്ഷ നൽകിയിട്ടും തുക നൽകിയിട്ടില്ല.
റേഡിയോളജി കെട്ടിടത്തിൽ സ്ഥാപിക്കാൻ 32 ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങൾ വാങ്ങിയത് സ്ഥാപിക്കാതെ വെറുതെ വച്ചിരിക്കയാണ്. തൃശൂർ ഗ്യാസ് ഏജൻസിയിൽ നിന്നും ഓക്സിസിജൻ റിഫിൽ ചെയ്യുന്നതിന് വാഹനങ്ങൾ ഓടിയതിന്റെ പേരിലും എച്ച് എം സി ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുകൾ കണ്ടെത്തിയി ട്ടുണ്ട്. വിവരവകാശ നിയമമനു സരിച്ച് ലഭിച്ച ഓഡിറ്റ് റിപ്പോർ ട്ടിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വ്യാപക ക്രമക്കേട്
12:49 AM Dec 09, 2022 | Deepika.com