ഇരിങ്ങാലക്കുട: കിസാൻ സഭയുടെ അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഭാവനയായി പശുക്കുട്ടിയും. കർഷകസംഘം എടതിരിഞ്ഞി മേഖലാ പ്രസിഡന്റ് മജീദ് വടേക്കാരനാണ് മേഖലാ സംഘാടകസമിതിക്ക് പശുക്കുട്ടിയെ കൈമാറിയത്.
മുൻ എംഎൽഎ കെ.യു. അരുണൻ ഏറ്റുവാങ്ങി. എടതിരിഞ്ഞി സെന്ററിൽ നടന്ന പൊതുയോഗത്തിൽ മേഖലാ സംഘാടകസമിതി ചെയർമാൻ എം.എ. ദേവാനന്ദൻ അധ്യക്ഷനായി. ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ, പ്രസിഡന്റ് ടി.എസ്. സജീവൻ, പി.എ. രാമാനന്ദൻ, പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകൻ, അജിതാ പീതാംബരൻ, കെ.എം. സജീവൻ, ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനം വിജയിപ്പിക്കാൻ സംഭാവനയായി പശുക്കുട്ടിയും
12:49 AM Dec 09, 2022 | Deepika.com