അലൈൻമെന്റ് മാറ്റം: എസ്എൻ റോഡ് നിവാസികളെത്തി
12:47 AM Dec 09, 2022 | Deepika.com
മാസ്റ്റർ പ്ലാൻ അലൈൻമെന്റ് മാറ്റത്തിൽ പ്രതിഷേധിച്ച് കൂർക്കഞ്ചേരി എസ്എൻ റോഡ് നിവാസികൾ കോർപറേഷനിലെത്തിയിരുന്നു. കൗണ്‍സിൽ യോഗം ആരംഭിക്കുന്നതിനു മുൻപാണ് പ്രതിഷേധവുമായി ഇവർ എത്തിയത്. കൗൺസിലിനുശേഷം പ്രശ്നം പരിഗണിക്കാമെന്നു മേയർ അറിയിച്ചതായി നിവാസികൾ പറഞ്ഞു.