തൃശൂർ: കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വനിത സ്പെഷൽ കണ്വൻഷൻ നാളെ വിവേകോദയം എച്ച്എസ്എസിൽ നടക്കും. രാവിലെ 10നു പ്രഫ.എം. ഹരിപ്രിയ "സ്ത്രീശാക്തീകരണം വർത്തമാനകാല സാഹചര്യങ്ങളിൽ’ വിഷയാവതരണം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
11.30നു എഐസിസി വക്താവ് ഷമ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഷാഹിദ റഹ്മാൻ അധ്യക്ഷത വഹിക്കും. 1.45ന് ഗുരുവന്ദനം ചടങ്ങ് ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം പ്രസിഡന്റ് സി. പ്രദീപും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ. സുനിത, ശ്രീജ മൗസമി, സാജു ജോർജ്, ടി.എ. ഷാഹിദ റഹ്മാൻ, എൻ.ആർ. അജിത് പ്രസാദ് എന്നിവർ പങ്കെടുത്തു.
കെപിഎസ്ടിഎ വനിത കണ്വൻഷൻ
12:47 AM Dec 09, 2022 | Deepika.com