സംഘാടക സമിതി രൂപീകരിച്ചു
12:11 AM Dec 09, 2022 | Deepika.com
മലപ്പുറം: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ വിജയത്തിനായി പ്രാദേശിക സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ഡിസംബർ 23, 24 തീയതികളിൽ പൊന്നാനി, താനൂർ എന്നിവിടങ്ങളിലായാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലായി സ്ത്രീ - പുരുഷ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.