എടക്കര: മൂത്തേടം ഹിദായ ദഅ്വ കോളജിന്റെ 22-ാം വാർഷികവും സനദ് ദാന സമ്മേളവും 15, 16, 17 തിയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉണർവിന്റെ ഉൗർജം എന്ന ശീർഷകത്തിൽ നടക്കുന്ന വാർഷികത്തിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ ഉണർത്തു ജാഥ നടക്കും. 11ന് പ്രാസ്ഥാനിക സമ്മേളനം, 15ന് ആത്മീയ സമ്മേളനം, 16ന് ഉദ്ഘാടന സമ്മേളനം എന്നിവ നടക്കും.
കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അലവിക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. 17ന് ഹാദി സംഗമവും സ്ഥാന വസ്ത്ര വിതരണവും നടക്കും. വൈകിട്ട് സമാപന പൊതുസമ്മേളനം സമസ്ത കേരള സുന്നി ജംഇയത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീൻ അദ്ഹൽ മുത്തനൂർ, ഡോ. ഫാറൂഖ് നഈമി അൽബുഖാരി കൊല്ലം പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ പി.എച്ച്.അബ്ദുർറഹ്മാൻ ദാരിമി, ടി.എസ്.മുഹമ്മദ് ശരീഫ് സഅദി, അമീറലി ബുഖാരി, ഖാസിം ലത്വീഫി, അൻശിഫ് സഅദി എന്നിവർ സംബന്ധിച്ചു.
മൂത്തേടം ഹിദായ: വാർഷികവും സനദ് ദാന സമ്മേളനവും 15ന് തുടങ്ങും
12:09 AM Dec 09, 2022 | Deepika.com