ആരോപണം അടിസ്ഥാന രഹിതമെന്ന് ചെയർപേഴ്സൻ
12:08 AM Dec 09, 2022 | Deepika.com
മഞ്ചേരി: വെൽനസ് സെന്ററിലേക്ക് നടന്ന അഭിമുഖത്തിൽ മാർക്ക് തിരുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൻ വി.എം.സുബൈദ. മുനിസിപ്പൽ സെക്രട്ടറി, മെഡിക്കൽ കോളജ് ആർഎംഒ, വേട്ടേക്കോട് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ എന്നിവരാണ് ബോർഡിലുണ്ടായിരുന്നത്. നഗരസഭ പരിധിയിലുള്ളവർ, പ്രവൃത്തി പരിചയം എന്നിവ മാനദണ്ഡമാക്കിയാണ് മാർക്ക് നൽകിയത്. ഇതിൽ ഒരു തിരുത്തലും നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.