മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ലഹരിക്കെതിരെ രണ്ട് കോടി ഗോൾ ക്യാന്പയിൽ പങ്കാളികളായി പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷിക്കാർ. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായുള്ള കായിക മേളയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഈശ്വരമംഗലം ന്യു യുപി സ്കൂൾ ടർഫിൽ കായിക മേളയിൽ പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷിക്കാരായ പഠിതാക്കളുടെ കായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. നഗരസഭ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഉൗപ്പാല അധ്യക്ഷനായി.
വാർഡ് കൗണ്‍സിലർ കെ.വി.ബാബു, ഈശ്വരമംഗലം ന്യൂയുപി സ്കൂൾ പ്രധാന അധ്യാപക സിനി, ബഡ്സ് അധ്യാപിക ജസീല, പി.ടി.എ ഭാരവാഹി റഷീദ് മർവ തുടങ്ങിയവർ പങ്കെടുത്തു.
ഗോൾ കാന്പയിനിൽ പങ്കാളികളായി ഭിന്നശേഷിക്കാർ
12:08 AM Dec 09, 2022 | Deepika.com