അടൂർ: അപ്ലൈഡ് സയൻസ് കോളജ് പ്രിൻസിപ്പലിന്റെ കോലം ഗേറ്റിൽ കെട്ടിത്തൂക്കിയ നടപടി അപലനീയമെന്ന് അടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.സാമൂഹ്യ നവോത്ഥാനവും സ്ത്രീ ശക്തീകരണത്തെ വാതോരാതെ പ്രസംഗിച്ച് വനിതാ മതിൽ തീർക്കുന്ന സിപിഎം നേതൃത്വം ഒരു വനിതാ പ്രധാനാധ്യാപികയുടെ കോലം കെട്ടിതൂക്കിയതിൽ മറുപടി പറയണം, എസ്എഫ്ഐ പരസ്യമായി മാപ്പ് പറയണം, വിദ്യാർഥികളുടെ പരീക്ഷ തടസപ്പെടുത്തിയതിൽ കേസെടുത്തു അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു.ബിജു വർഗീസ്, ഉമ്മൻ തോമസ്, നിസാർ കാവിളയിൽ, വി. ശശികുമാർ, ബേബി ജോൺ, ജി. റോബർട്ട്, സുനിൽ കുമാർ, എബി തോമസ്, അഖിൽ പന്നിവിഴ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്എഫ്ഐ നടപടി അപലപനീയം: കോൺഗ്രസ്
11:08 PM Dec 08, 2022 | Deepika.com