തിരുവല്ല: പത്തനംതിട്ട ജില്ലയിലെ സ്പെഷല്‍ സ്കൂളുകളുടെ സ്നേഹസംഗമവും കലാമേളയും തിരുവല്ലയില്‍ നടന്നു. സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരാണ് പങ്കെടുത്തത്.
കുരിശുകവലയില്നിന്നാരംഭിച്ച ഘോഷയാത്ര ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആശിര്‍വദിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഫ്ളാഗ് ഓഫ് ചെയ്തു. മാര്‍ ക്രിസോസ്റ്റം നഗറില്‍ നടന്ന സ്നേഹസംഗമം ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
മാത്യു ടി. തോമസ് എംഎല്‍എ മുഖ്യപ്രഭാഷണവും ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും നടത്തി. സബ്കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഭദ്രദീപം തെളിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ബിനു അടിമാലി നിര്‍വഹിച്ചു. പത്മശ്രീ ഡോ. കുര്യന് ജോണ്‍ മേളാംപറമ്പില്‍, ഇമാം അല്ഖാഫിസ് നൗഫല്‍ ഹുസ്നി, ഫാ. ജോസ് കല്ലുമാലിക്കല്‍, ഡോ. സി.വി. വടവന, ഫാ. സിജോ പന്തപ്പള്ളില്‍, ഫാ. ചെറിയാന് കോട്ടയില്‍, ഡോ. മഞ്ജു ജോര്‍ജ്, എം. സലിം, സാമുവേല്‍ ചെറിയാന്, ഡോ. കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്പെഷല്‍ സ്കൂള്‍ സ്നേഹസംഗമം
11:08 PM Dec 08, 2022 | Deepika.com