കോന്നി: ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കെ.യു. ജനീഷ് കുമാര്‍ എംഎൽഎ ആദരിച്ചു. കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ പരിശീലിക്കുന്ന 49 കായിക താരങ്ങളാണ് ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ലോക ചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് പരിശീലനം നല്കുന്ന കായികതാരങ്ങള്‍ പത്തു മുതല്‍ ബംഗളൂരുവില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത് വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജാണ്.
അനുമോദനയോഗത്തിൽ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. മോഹനന് നായര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സുഭാഷ് നടുവിലേതില്‍, ഗീതാകുമാരി, ജില്ലാ ഒളിന്പിക് അസോസിയേഷന് സെക്രട്ടറി പ്രസന്നകുമാര്‍, നാഷണല്‍ സ്പോര്‍ട്സ് വില്ലേജ് ഡയറക്ടര്‍ രാജേഷ് ആക്ലേത്ത്, മനോജ് കുമാര്‍, കോച്ച് ബിജു രാജന്, രജി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
റോളർ സ്കേറ്റിംഗ് വിജയികളെ അനുമോദിച്ചു
11:08 PM Dec 08, 2022 | Deepika.com