മരിച്ചനിലയിൽ
10:45 PM Dec 08, 2022 | Deepika.com
കയ്പമംഗലം: സ്കൂൾ കെട്ടിടത്തിന്റെ സെക്യൂരിറ്റി ജീവനക്കാരൻ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. ദേശീയപാതയോരത്തുള്ള ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ (പഴയ കെജി വിഭാഗം) കെട്ടിടത്തിലെ ജീവനക്കാരൻ ചെന്ത്രാപ്പിന്നി സ്വദേശി വലിയവീട്ടിൽ തോമസ്(64) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മരിച്ചതായി കണ്ടെത്തിയത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജെസി. മക്കൾ: രഹ്ന, രമ്യ. മരുമക്കൾ: ജോഷി, സിജോ.