അരണാട്ടുകര: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പരേതനായ വള്ളുള്ളി ലാസറിന്റെ മകൻ ജോസ് (63) ആണ് മരിച്ചത്.
ഒക്ടോബർ 27 ന് വൈകീട്ട് വീടിന് മുന്നിൽ വച്ചായിരുന്നു അപകടം. അരണാട്ടുകര ഓറിയന്റൽ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ജീവനക്കാരനാണ്. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോസ് ഇന്നലെ വൈകീട്ടാണ് മരിച്ചത്. സംസ്കാരം ഇന്ന് അഞ്ചിന് അരണാട്ടുകര സെന്റ് തോമസ് പളളിയിൽ. അമ്മ: താണ്ടമ്മ. ഭാര്യ: ജാൻസി. മക്കൾ: ജിതിൻ, ജിന്റൊ. മരുമകൾ: റീനു. സഹോദരങ്ങൾ: ജോണ്സൻ, സിസ്റ്റർ റോസ് ലാസർ.
ബൈക്കിടിച്ച് പരിക്കേറ്റയാൾ മരിച്ചു
10:45 PM Dec 08, 2022 | Deepika.com