തലോർ: ദേശീയപാത മേൽപ്പാലത്തിനു സമീപം ടെന്പോ ട്രാവലർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. പുലക്കാട്ടുകര മൈത്രി റോഡിൽ പറന്പത്ത് ചന്ദ്രൻ(52) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ സർവീസ് റോഡിലായിരുന്നു അപകടം. നടന്നു വരികയായിരുന്ന ചന്ദ്രനെ വാൻ ഇടിക്കുകയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: വിജിത. മക്കൾ: ശരത്, ആരതി. മരുമകൻ: ധനീഷ്.
ടെന്പോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
12:47 AM Dec 08, 2022 | Deepika.com