യുവാവ് മരിച്ചനിലയിൽ
12:47 AM Dec 08, 2022 | Deepika.com
വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടശേരി കിഴക്കേ പള്ളിക്കു സമീപം അറക്കവീട്ടിൽ ഹനീഫയുടെ മകൻ നൗഫൽ(43) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ട്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഉമ്മ സഹോദരിയുടെ വീട്ടിലായിരുന്നു. വാടാനപ്പള്ളി പോലീസ് മേൽനടപടി സ്വീകരിച്ചു.