ചാലക്കുടി: മാനവ സംസ്കൃതി ചാലക്കുടി താലൂക്ക് പ്രവർത്തകയോഗം സംസ്ഥാന കൗണ്‍സിൽ അംഗം സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.
ചാലക്കുടി റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ആൻസെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.എം. അനിൽകുമാർ, പി.കെ. സിദ്ദിക്ക്, എസ്.കെ. ഹാരീസ്, എം. സി. സാനു എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഷോണ്‍ പെല്ലിശ്ശേരി (ചെയർമാൻ), സി.കെ.പോൾ (വൈസ് ചെയർമാൻ), എസ്്.കെ. ഹാരീസ് (ജന. സെക്രട്ടറി), എം.എം. ബൈജു (ജോ. സെക്രട്ടറി), ജോഷി പെരേപ്പാടൻ (ട്ര ഷറർ) എന്നിവരേയും സംസ്ഥാന കൗണ്‍സിൽ അംഗമായി ആൻ സെബാസ്റ്റ്യനേയും ജില്ലാ കൗണ്‍സിൽ അംഗങ്ങളായി എം.എം. അനിൽ കുമാർ, പി.കെ. സിദ്ദിക്ക്, സുരേഷ് അന്നമനട, തോമസ് (ഐ) കണ്ണാത്ത്, സ്റ്റെല്ല വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
മാനവസംസ്കൃതി താലൂക്ക് യോഗം നടത്തി
12:40 AM Dec 08, 2022 | Deepika.com