വൈന്തല: 2022 - 23 സാന്പത്തികവർഷത്തെ ബഡ്ജറ്റിൽ ചാലക്കുടി പുഴയിൽ വൈന്തല പ്രോജക്ട് കടവ് മുതൽ ഞർളക്കടവ് വരെയുള്ള ഭാഗം സംരക്ഷണഭിത്തി കെട്ടിസംരക്ഷിക്കുവാൻ 1.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ചാലക്കുടി പുഴയുടെ വലതുകരയിൽ 460 മീറ്റർ നീളത്തിൽ നാല് മീറ്റർ ഉയരത്തിലാണ് ഭിത്തി നിർമിക്കുക. അഡീഷണൽ ഇറിഗേഷൻ വകുപ്പിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല. 2018 പ്രളയത്തിലും തുടർ വർഷങ്ങളിലെ കനത്തമഴയിലുമായി പുഴയുടെ അരികുവശം ഇടിഞ്ഞു കൊണ്ടിരിക്കുന്ന ഇത്തരം ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുവാൻ തുടർന്നും സർക്കാർ ഇടപെടൽ ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു.
സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുവാൻ 1.58 കോടി രൂപയുടെ ഭരണാനുമതി
12:40 AM Dec 08, 2022 | Deepika.com