ഇരിങ്ങാലക്കുട: ആറാമത് സംസ്ഥാന സ്കൂൾ ടീം ചെസ് ചാന്പ്യൻഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിൽ ഒന്‍പത്, പത്ത് തീയതികളിൽ നടക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്.
മൂന്ന് കളിക്കാരടങ്ങുന്ന ടീമുകൾ ആയിട്ടാണ് മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ബെസ്റ്റ് ചെസ് സ്കൂൾ ഇൻ കേരള ട്രോഫി സമ്മാനിക്കും. മത്സരങ്ങൾ ചെസ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. വിശ്വനാഥൻ നിർവഹിക്കും.
ഇന്ത്യൻ യൂത്ത് ചെസ് ടീം കോച്ച് ടി.ജെ. സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും ഡോണ്‍ ബോസ്കോ റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്ഡിബി അധ്യക്ഷത വഹിക്കും.
സംസ്ഥാന സ്കൂൾ ടീം ചെസ് ചാന്പ്യൻഷിപ്പ് ഇരിങ്ങാലക്കുടയിൽ നാളെയും മറ്റന്നാളും
12:40 AM Dec 08, 2022 | Deepika.com