ശ്രീനാരായണപുരം: എഐകെഎസ് അഖിലേന്ത്യാ സമ്മേളനം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എൻ പുരം സെന്ററിൽ നടത്തിയ കലാസന്ധ്യ ഡോ. കാവുന്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഈ മാസം 13 മുതൽ 16 വരെ നടക്കുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം നടത്തിയ കലാമേളയിൽ ഓണക്കളി, തിരുവാതിരക്കളി, നാടോടി നൃത്തം, കുറത്തി നൃത്തം, നാടൻപാട്ട് തുടങ്ങിയ വിവിധ പരിപാടികളിലായി 200 ൽ പരം കലാകാരന്മാർ അണിനിരന്നു.
ഏരിയ ട്രഷറർ ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി എം.എസ്. മോഹനൻ, എ.പി. ജയൻ, അഡ്വ. മോനിഷ, ടി.എച്ച്. വിശ്വംഭരൻ, കെ.കെ. വിജയൻ, കെ. രഘുനാഥ്, ബിന്ദു മോഹൻലാൽ, ഷിജിൽ പൊയ്യാറ, മുഹമ്മദ് റാഫി, മിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
എഐകെഎസ് അഖിലേന്ത്യാ സമ്മേളനം: കലാമേള ശ്രദ്ധേയമായി
12:40 AM Dec 08, 2022 | Deepika.com