കൊടുങ്ങല്ലൂർ: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. പെൻഷൻ പരിഷ്ക്കരണ കുടിശിക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ ജില്ലാ ട്രഷറർ കെ.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാകമ്മറ്റി അംഗം സി.ജി. രവീന്ദ്രൻ, സാംസ്കാരിക വേദി കണ്‍വീനർ കെ.എം. ബേബി, വനിതാവേദി കണ്‍വീനർ സി.സി.വത്സല, ബ്ലോക്ക് സെക്രട്ടറി എൻ.എ.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ധർണ നടത്തി
12:40 AM Dec 08, 2022 | Deepika.com