മാള: ജലാശയത്തിനരികെ ചത്ത പശുവിനെ ചാക്കിൽക്കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് പുത്തൻചിറ പഞ്ചായത്തിലെ കരിങ്ങചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പുത്തൻചിറ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പശുവിനെ മറവ് ചെയ്തു. ഒന്നര മാസം മുൻപ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിലും ചത്ത പശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അന്നും പഞ്ചായത്ത് ഇടപെട്ടാണ് പശുവിനെ മറവ് ചെയ്തത്. സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവൃത്തികളിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
പുകയില ഉത്പന്നങ്ങൾ പിടികൂടി
മാള: ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള റെയ്ഡിൽ പുകയില ഉത്പന്നങ്ങൾ പിടികൂടി.
മാളപള്ളിപ്പുറം ചെന്തുരുത്തിൽ വേലായുധൻ സുബ്രഹ്മണ്യനെ കൊടുക്കല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്.
മാള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തും, സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കുന്നതിനായുള്ള ഓപ്പറേഷൻ സ്റ്റുഡന്റ്ന്റെ ഭാഗമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നെന്ന് എക്സൈസ് പറഞ്ഞു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫീസർ ഒ.ബി. ശോബിത്ത് എന്നിവരും ഉണ്ടായിരുന്നു.
ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി
12:40 AM Dec 08, 2022 | Deepika.com