പെരിന്തൽമണ്ണ: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 600 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടി പെരിന്തൽമണ്ണ പ്രസന്റേഷൻ എച്ച്എസ്എസിലെ ദിയ ഫാത്തിമ. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ദിയ ഫാത്തിമ. സംസ്ഥാനതലത്തിൽ 400 മീറ്റർ ഓട്ടമത്സരത്തിൽ അഞ്ചാംസ്ഥാനവും ക്രോസ്കണ്ട്രിയിൽ ആറാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട് ഈ താരം.
ഇതിനു പുറമെ അസോസിയേഷൻ അത്്ലറ്റിക്മീറ്റിലും ദിയ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആനമങ്ങാട് കോടങ്ങാടൻ കുഞ്ഞാലൻ- സലീന ദന്പതിമാരുടെ മകളാണ്. സംസ്ഥാന കായികമേളയിൽ രണ്ടാംസ്ഥാനം നേടിയ മലപ്പുറം ജില്ലയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരവും കോച്ചും. സാം വർഗീസ് ആണ് കായികാധ്യാപകൻ. സ്കൂളിൽ നിന്നു ദിയയ്ക്ക് പുറമെ പത്താം ക്ലാസ്് വിദ്യാർഥിനി നിരഞ്ജനയും മത്സരത്തിൽ പങ്കെടുത്തിരുന്നു.
വെങ്കല മെഡൽ നേടി ദിയ ഫാത്തിമ
11:35 PM Dec 07, 2022 | Deepika.com