തിരുവല്ല: രണ്ടു ഗഡു പെൻഷൻ പരിഷ്കരണ കുടിശിക തുകയും നാലു ഗഡു ഡിഎ കുടിശിക തുകയും ഒറ്റത്തവണയായി നൽകുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർവീസ് പെൻഷനേഴ്സ് യൂണിയൻ തിരുവല്ല - പുളിക്കീഴ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സബ്ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി.
ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി, പ്രഫ. പി.എസ്. രാമചന്ദ്രൻ, സി.പി. ജോൺ, പ്രഫ. എൻ.പി. അന്നമ്മ , വി .പി. രാമചന്ദ്രൻ, ജോൺസി ചാലക്കുഴി, കെ.ജി. തോമസ്, ടി.എ.എൻ. ഭട്ടതിരിപ്പാട്, എ.വി. ജോർജ് , കെ.വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
പെൻഷനേഴ്സ് യൂണിയൻ ധർണ നടത്തി
10:59 PM Dec 07, 2022 | Deepika.com